ന്യൂദല്‍ഹി: ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഇന്ത്യയുടെ നിര്‍മ്മാണ മേഖല ശക്തിയാര്‍ജ്ജിച്ചതായി എച്ച്എസ്ബിസി സര്‍വ്വെ. ആഭ്യന്തര ഉത്പാദനത്തിലും കയറ്റുമതിയിലും വലിയ വളര്‍ച്ചയുണ്ടായതായും സര്‍വ്വെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബറില്‍ 50.7 ശതമാനമായിരുന്ന നിര്‍മ്മാണ വളര്‍ച്ച ജനുവരിയില്‍ 51.4 ശതമാനമായി വളര്‍ന്നുവെന്ന് സര്‍വ്വെയില്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരി മാസത്തോടെ നിര്‍മ്മാണ മേഖലയിലുണ്ടായ വളര്‍ച്ച അതി ബൃഹത്താണെന്നും 50-ലധികം വ്യത്യസ്ത വളര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ ഓര്‍ഡറുകള്‍ വര്ധിച്ചതിനുപുറമെ ആഭ്യന്തര വിപണിയില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും ആവശ്യം ഉയര്‍ന്നു. ഇതിന്റെ ഫലമായി തൊഴില്‍ സാധ്യതകളും ഉയര്‍ന്നു. മൂന്ന് വ്യത്യസ്ത മേഖലകളില്‍ ജോലി സാധ്യതകള്‍ സൃഷ്ടിച്ചെന്നും എച്ച്എസ്ബിസി പറയുന്നു. മാന്ദ്യ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും ജനുവരി മാസത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. മാന്ദ്യത്തെ മറികടക്കാന്‍ ആര്‍ബിഐ ശുപാര്‍ശകള്‍കൊണ്ട് സാധിക്കുമെന്നാണ് എച്ച് എസ് ബി സി സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: