ധര്‍മം ഇല്ലെങ്കില്‍ വ്യക്തിയും കുടുംബവും സമൂഹവും രാഷ്ട്രവും അഴിഞ്ഞു പോകും. ധര്മമില്ലെങ്കില് ലോകമില്ല. ധര്‍മത്തിന്റെ പ്രഭയാണ് ലോകത്തെ നിലനിര്‍ത്തുന്നത്. സൂര്യന്റെ ധര്‍മമാണ് ലോകത്തെ പ്രകാശിപ്പിക്കുന്നത്. ആ ധര്‍മം സത്യമായി അനുഷ്ഠിക്കുന്ന സൂര്യന് നമുക്ക് പ്രത്യക്ഷ ദൈവമായി വിളങ്ങുന്നു. അതുപോലെ മനുഷ്യന് അവന്റെ ധര്‍മം അറിയണം. അതിലൂടെ ജീവിക്കണം. ജീവിതം അതിന് വിപരീതമായാല്‍ രോഗവും ദുഃഖവും അസ്വസ്ഥതകളും വന്നുചേരും. ധര്മത്തില് ജീവിക്കുന്നവന് ദുഃഖമില്ല. ദുഃഖം വരുന്നുണ്ടെങ്കില്‍ അത് പ്രകൃതിയുടെ സ്വഭാവം മാത്രം. നാം ധര്മത്തില് നിന്ന് വഴിപിഴച്ച് കേവലം വികാര ജീവികളായി കഴിയുന്നത് കാണാന്‍ പ്രകൃതിക്ക് ഇഷ്ടമില്ല. മകന് വഴി പിഴച്ചുകാണാന് അമ്മ ഇഷ്ടപ്പെടുമോ ? അതുപോലെ ധര്‍മഹാനി വന്ന സമൂഹത്തെ കാണാന്‍ പ്രകൃതി മാതാവിന് ഇഷ്ടമില്ല. അതിനെ നശിപ്പിച്ചുകളയണം. അതാണ് നാം ഇപ്പോള്‍ കാണുന്നത്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: