ഏത് പ്രവൃത്തിചെയ്യുമ്പോഴും മനസ്സിനെ ഈശ്വരനില്‍ നിര്‍ത്തുന്നവനാണ് യഥാര്‍ത്ഥ കര്‍മയോഗി. എല്ലാം അവിടുന്ന് എന്ന ഭാവം വേണം. അപ്പോള്‍ അത് ഭക്തിയായി, മറിച്ച്, പൂജ ചെയ്യുമ്പോഴും മനസ്സ് ബാഹ്യകാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ആ പൂജയെ ഭക്തിയോഗമെന്ന് പറയാന്‍ പറ്റില്ല. ബാഹ്യമായ ഒരു ക്രിയ എന്നതില്‍ കവിഞ്ഞ് അതിനെ ഈശ്വരപൂജയെന്ന് വിളിക്കാന്‍ കഴിയില്ല. അതേസമയം, തോട്ടിപ്പണി ചെയ്യുമ്പോഴും ഈശ്വരമന്ത്രം ജപിച്ചുകൊണ്ട് അവിടുത്തേക്ക് എന്ന ഭാവനയോടെയാണ് ചെയ്യുന്നതെങ്കില്‍ അത് ഭക്തിയോഗമാണ്. കര്‍മയോഗമാണ്.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: