വെളിയിലുള്ള മനുഷ്യന് എവിടെയെങ്കിലും അസാമാന്യമായ ആധ്യാത്മികശക്തി പ്രകാശിപ്പിച്ചാല്‍ അവിടെ ഞാനുണ്ടെന്ന് അറിഞ്ഞുകൊള്ളുക; എന്നില്‍നിന്നാണ് ആ പ്രകാശമുണ്ടാകുന്നത്.’ ലോകത്തില്‍ ഏത് നാട്ടിലെയും അവതാരങ്ങളെ ആരാധിക്കുവാന്‍ ഹിന്ദുക്കള്‍ക്ക് വഴിതെളിയിക്കുകയാണ് ഇത് ചെയ്യുന്നത്. ഏതു നാട്ടിലെ ഏതു സിദ്ധനെയും ഹിന്ദുവിന്നാരാധിക്കാം. വസ്തുസ്ഥിതിയും അ തുതന്നെ. പലപ്പോഴും നാം ക്രി സ്ത്യാനികളുടെ പള്ളികളിലും വളരെയേറെത്തവണ മുസ്ലിംദേവാലയങ്ങളിലും ചെന്ന് ആരാധന നടത്താറുണ്ട്. ഇത് നല്ലതുമാണ്. എന്തുകൊണ്ടല്ലേ? ഞാന്‍ പറഞ്ഞതുപോലെ, വിശ്വമതമാണ് നമ്മുടേത്. ആദര്‍ശങ്ങളെയെല്ലാം ഉള്‍ക്കൊള്ളത്തക്കവണ്ണം അതു വ്യാപകവും വിശാലവുമാണ്. ലോകത്തില്‍ ഇന്ന് നിലവിലുള്ള മതാദര്ശങ്ങളെയെല്ലാം (ഇതിനാല്‍) ഉടനടി ഉള്‍പ്പെടുത്താം; അതുപോലെ ഭാവിയിലുദിച്ചേക്കാവുന്ന എല്ലാ ആദര്‍ശങ്ങളെയും സം ഗ്രഹിക്കുവാന്‍, വേദാന്തത്തിന്റെ അനന്തമായ ബഹുവലയം കൊണ്ടാശ്ലേഷിക്കുവാന്, നമുക്ക് ക്ഷമയോടെ കാത്തിരിക്കയും ചെയ്യാം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: