കൊച്ചി: ഒമ്പത് മാസ കാലയളവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ 256 കോടിരൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍വര്‍ഷ സമാനകാലയളവില്‍ ഇത് 449 കോടി രൂപയായിരുന്നു. ഒരുവര്‍ഷം മുമ്പുള്ള സമാനകാലയളവിലെ 965 കോടി രൂപയെ അപേക്ഷിച്ച് ഈ ത്രൈമാസം വരെയുള്ള കണക്കുകളില്‍ പ്രവര്‍ത്തനലാഭം 1030 കോടി രൂപയായി. ഇതില്‍ വര്‍ഷാനുവര്‍ഷ വര്‍ദ്ധന 6.65 ശതമാനമാണ്. അസ്സല് പലിശ വരുമാനം 1558.43 കോടിരൂപയുടെ സ്ഥാനത്ത് 1767. 76കോടി രൂപയായി. വര്‍ഷാനുവര്‍ഷ വര്‍ദ്ധന 13.43 ശതമാനം.
നടപ്പ് സാമ്പത്തിക വര്‍ഷ മൂന്നാം ത്രൈമാസികാന്ത്യത്തില് മൊത്തവരുമാനം മൂന്നാണ്ടത്തെ 6743 കോടിരൂപയില്‍ നിന്ന് 7785 കോടിരൂപയായി വളര്‍ന്നു. 15.45 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷ മൂന്നാം ത്രൈമാസികാന്ത്യത്തില് ബാങ്കിന്റെ മൂലധന-നഷ്ടസാധ്യത ആസ്തിയനുപാതം 10.03 ശതമാനത്തിലാണ്. റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദിഷ്ട നിലവാരം 9 ശതമാനമാണ്. മുന്‍വര്‍ഷ സമാനത്രൈമാസത്തിലെ 3.04 ശതമാനത്തിന്റെ സ്ഥാനത്ത് മൊത്തം നിഷ്ക്രിയാസ്തി 4.41 ശതമാനമായി. മുന്‍ വര്‍ഷ മൂന്നാം ത്രൈമാസത്തിലെ 1.83 ശതമാനത്തിന്റെ സ്ഥാനത്ത് അസ്സല് നിഷ്ക്രിയാസ്തി 2.7 ശതമാനമായി. 2013-14 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസികാന്ത്യ കണക്കുകള്‍ 2014 ജനുവരി 30-ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചു.
2013 ഡിസംബര്‍ അന്ത്യത്തില്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 1,60,000 കോടിരൂപ കടന്ന് 1,61,86 കോടിരൂപയായി. ഒരു വര്‍ഷം മുമ്പ് 80,043 കോടിരൂപയായിരുന്ന നിക്ഷേപങ്ങള്‍ 16 ശതമാനം വളര്‍ച്ചയോടെ 92,499 കോടി രൂപയായി. പ്രവാസി നിക്ഷേപത്തില്‍ 4,696 കോടി രൂപയുടെ മികവുറ്റ വര്‍ദ്ധനയുണ്ടായി. ഈ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് ഇതുവരെ 21 പുതിയ ശാഖകള്‍ തുറന്നു. ഇതോടെ ആകെ ശാഖകള്‍ 1043 ആയി. ഇതേ കാലയളവില്‍ തുറന്ന 92 എണ്ണമുള്‍പ്പെടെ എടിഎമ്മുകള്‍ ആകെ 1057 ആയി. സ്റ്റേറ്റ്ബാങ്ക് സഞ്ചയത്തിന്റെ 43,000 ത്തില്‍പ്പരം വരുന്ന ശൃംഖലയില്‍ ഈ എടിഎമ്മുകള്‍ ബന്ധിതമാണ്. ബാങ്കിന്റെ 777 ശാഖകളും 869 എടിഎമ്മുകളും കേരളത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: