ലോസ്ഏഞ്ചല്‍സ്: വിന്‍ഡോസ് എക്സ്പി ഇനിയും ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ എട്ട് മുതല്‍ എക്സ്പി സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ആപ്ലിക്കേഷനുകളുടെയും അപ്ഡേറ്റ്സുകള്‍ ലഭ്യമാകിലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. തുടര്‍ന്നും സേവനം ലഭ്യമാകണമെങ്കില്‍ വിന്‍ഡോസ് എക്സ്പിക്ക് ശേഷം പുറത്തിറങ്ങിയ സെര്‍ച്ച് എന്‍ജിനുകള്‍ ഉപയോഗിക്കണം. കാലാവധി പൂര്‍ത്തിയായാല്‍ എക്സ്പിയുടെ സെക്യൂരിറ്റി അപ്ഡേറ്റുകള്, വൈറസ് സുരക്ഷാ സംവിധാനങ്ങള്‍, മറ്റ് സോഫ്റ്റ്വെയറുകള്, ഇന്റര്‍നെറ്റ് അപ്ഡേറ്റുകള് തുടങ്ങിയവ പ്രവര്‍ത്തനരഹിതമാകും.
ഏപ്രിലോടെ ഘട്ടംഘട്ടമായി എക്സ്പിയെ സപ്പോര്‍ട്ട് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള മറ്റ് കമ്പനികളും പിന്‍വലിച്ചു തുടങ്ങുമെന്ന് അറിയിച്ചു. നിലവില്‍ സപ്പോര്‍ട്ട് ചെയ്യുന്ന മൈക്രോസോഫ്റ്റിന്റെ ആപ്ലിക്കേഷനുകള്‍കൂടി നിര്‍ത്തലാക്കുന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ എക്സ്പി ചരിത്രമായി മാറും. നിലവില്‍ വിന്‍ഡോസിന്റെ തന്നെ പുതിയ വെര്‍ഷനുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ ഭൂരിഭാഗം കമ്പ്യൂട്ടറുകളും പ്രവര്‍ത്തിക്കുന്നത് വിന്‍ഡോസ് എക്സ്പിയിലാണ്. എറ്റിഎമ്മുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുടങ്ങിയ ചില സ്ഥലങ്ങളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എക്സ്പിയിലാണ്. 2001 ഒക്ടോബര്‍ 25 ല്‍ പുറത്തിറങ്ങിയ എക്സ്പിയെ ലോകം രണ്ട് കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
എന്നാല്‍ എക്സ്പിയെ കൈവിടാന്‍ ഇപ്പോഴും മടിക്കുന്നവര്‍ ഏറെയാണ്. അതു കൊണ്ടുതന്നെ നിലവിലെ പ്രശ്നങ്ങള്‍ തരണം ചെയ്യത്തക്കവണ്ണമുള്ള ക്രാക്കുകള്‍ പുറത്ത് വരാമെന്നാണ് എക്സ്പിയെ സ്നേഹിക്കുന്നവരുടെ പ്രതീക്ഷ. എക്സ്പിയുടെ വിജയത്തോടെ മൈക്രോസോഫ്റ്റ് 2006 ല്‍ വിന്‍ഡോസ് വിസ്ത, 2009 ല്‍ വിന്റോസ് 7, 2012 ല്‍ വിന്‍ഡോസ് 8 എന്നീ പതിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: