ദൈവം സര്‍വ്വ സൃഷ്ടികളേയും സൃഷ്ടിക്കുകയും സര്‍വ്വ സൃഷ്ടികളും ആര്ക്കായി ജീവിക്കുന്നുവെന്നും ഈ സൃഷ്ടിയെ എന്തിനായി നിയോഗിച്ചിരിക്കുന്നുവോ എന്നുള്ളത് സൃഷ്ടി തപസ്സുചെയ്ത് സത്യം തന്നില്‍ പ്രത്യക്ഷപ്പെട്ട് തെളിഞ്ഞു പ്രകാശിക്കുന്നു. അതിനാല്‍ തനിക്കുണ്ടാകുന്ന സമാധാനം നിലയെന്നും, ഈ നിലയില്‍ താന്‍ ജീവിക്കണമെന്നുള്ള പരിശ്രമം മൂലം തനിക്കും മറ്റുള്ള സര്വ്വജവജാലങ്ങള്ക്കും വിശിഷ്യാ മനുഷ്യര്‍ക്കും ദോഷമില്ലായ്മ മൂലം ഉണ്ടാകുന്നത് വിലയെന്നും. അതായത് അഗ്നി, വായു, ആകാശം, ഭൂമി, ജലം ഇവ പഞ്ചഭൂതമെന്നും, ഇവ മനുഷ്യശരീരമെന്നും, ഇവയെല്ലാം നരകത്തിന്റെ പരിപൂര്ണതയാണെന്നും, ഇവയെല്ലാറ്റിന്റെയും അവസാനം നരകമെന്നും ആദിയും അനന്തവും ഒന്നുതന്നെയാണെന്നുള്ള അറിവിനാല്‍ ജീവിക്കുന്ന ജീവിത ക്രമത്തില്‍ തന്റെ അറിവുമൂലം പ്രവര്‍ത്തിക്കുന്നത് വിലയെന്നും ഇപ്രകാരമുള്ള അറിവില്ലായ്കയാല്‍ നിലകേട് എന്നും തന്മൂലമുണ്ടാകുന്ന പ്രവൃത്തിദോഷം വിലകേടെന്നുമാകുന്നു സത്യം.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: