കൊച്ചി: ഐബിപിഎസ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതുവരേയും ബാങ്കുകളില്‍ നിയമനം ലഭിച്ചില്ലെന്ന് ഐബിപിഎസ് റാങ്ക് ഹോള്‍ഡേഴ്സ് ഫോറം ആരോപിച്ചു. ബാങ്ക് നിയമനങ്ങള്്ക്ക് സുതാര്യതയില്ലെന്നും ഇവര്‍ പറയുന്നു. രാജ്യത്ത് 19 പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രൊബേഷണറി ഓഫീസര്‍, മാനേജ്മെന്റ് ട്രെയിനി, സ്പെഷ്യലിസ്റ്റ് ഓഫീസേഴ്സ്, ക്ലര്‍ക്ക് തസ്തികളിലേക്ക് നിയമനം നടത്തുന്നത് ഐബിപിഎസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. എഴുത്ത്, അഭിമുഖ പരീക്ഷയില്‍ വിജയിച്ച 18,000 തൊഴില്‍രഹിതരാണ് നിയമനം പ്രതീക്ഷിച്ചിരിക്കുന്നത്.
1.8 ലക്ഷത്തോളം പേര് പരീക്ഷ എഴുതിയതില്‍ 48,000 പേരെയാണ് അന്തിമ നിയമനത്തിന് തെരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ നിയമനം കാത്തിരിക്കുന്ന 18,000 പേരുടെ സ്കോര്‍ കാര്‍ഡിന്റെ കാലാവധി മാര്‍ച്ച് 31 വരെയാണ് എന്നതും ഇവരെ വലയ്ക്കുന്നു. മെറിറ്റ് ലിസ്റ്റോ വെയ്റ്റിംഗ് ലിസ്റ്റോ ഒന്നും ഇതേവരെ ഐബിപിഎസ് പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നും ഫോറം ആരോപിക്കുന്നു. ഇക്കാര്യമെല്ലാം ധനകാര്യ മന്ത്രി പി.ചിദംബരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ ദിലീപ് ഡി.ഭട്ട്, ഹരീഷ് കുഞ്ഞിരാമന്, ബിനോയ്, ജിതിന് ഐസക്, സന്ദീപ് ഭാട്ടിയ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: