കൊച്ചി: അമൃത സ്കൂള്‍ ഓഫ് ബിസിനസിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് ദേശീയതല ബിസിനസ് ഫെസ്റ്റ് ‘അസ്ര്ത 2014’ അമൃതയില്‍ തുടങ്ങി. ‘അസ്ത്ര’ നേതൃത്വ സംഗമത്തിന്റെ ഉല്‍ഘാടനം മാതാ അമ്യതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമ്യതാനന്ദ പുരി നിര്‍വഹിച്ചു. ധര്‍മ്മത്തിലധിഷ്ഠിതമായ ബിസിനസ്സിനെ വളര്‍ത്തിയെടുക്കാന്‍ പുതിയ തലമുറ ശ്രമിക്കണമെന്നു സ്വാമി പറഞ്ഞു.
സോഷ്യല്‍ ഇന്നവേഷന്‍ സോവനീര്‍ പ്രകാശനം മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേം നായര്‍, രാജീവ് കോസ്ല എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്അവാര്ഡ് ജേതാവ് ബിജു വര്‍ഗീസിനെ ചടങ്ങില്‍ ആദരിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ: പ്രേംനായര്‍, അമൃത സ്കൂള്‍ ഓഫ് ബിസിനസ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുനന്ദ മുരളീധരന് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ബിസിനസ് ഫെസ്റ്റിനോടനുബന്ധിച്ചു ‘സാമൂഹിക ഉന്നമനം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയദ്വിദിന ശില്പശാലയില് രാജീവ് മുകുന്ദന്, രാജീവ് കോസ്ല (ആസ്ട്രേലിയ) കെ.പോള്‍ തോമസ്, കോറാത്ത് വി. മാത്യു, ഡീഗോ ഗ്വിഡി, രജനി മേനോന് എന്നിവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: