കൊച്ചി: ഫെഡറല്‍ ബാങ്കിനെ വിദേശ മൂലധനശക്തികള്‍ക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് തൊഴിലാളി സംഘടനകള്‍. കേരളം ആസ്ഥാനമായുള്ള ഇന്ത്യയിലെ ഒന്നാം തലമുറ സ്വകാര്യമേഖലാ ബാങ്കുകളില്‍ പ്രഥമസ്ഥാനത്തുള്ളതുമായ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. 1 ലക്ഷം കോടി രൂപയുടെ ബിസിനസും 1142 ശാഖകളും 1312 എടിഎമ്മുകളും ബാങ്കിനുണ്ട്. ലാഭക്ഷമതയിലും ബാങ്ക് മുന്നിലാണ്. ഈ സാഹചര്യത്തില്‍ ബാങ്ക് വിദേശശക്തികള്‍ക്ക് കൈമാറുന്നത് ശരിയല്ലെന്ന് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു.
ബാങ്കിന്റെ ഓഹരികളിലെ വിദേശനിക്ഷേപം പരമാവധി 49 ശതമാനമെന്നത് 74 ശതമാനമായി ഉയര്‍ത്താനായി വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡില്‍നിന്ന് അനുവാദം വാങ്ങിക്കഴിഞ്ഞു. ഈ നടപടിക്കെതിരെ ബാങ്കിലെ തൊഴിലാളി സംഘടനകളായ ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയനും ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി സമരരംഗത്താണ്.
വിദേശനിക്ഷേപം 74 ശതമാനമായി ഉയര്‍ത്തുന്നതിന് മാനേജ്മെന്റ് നേടിയിരിക്കുന്ന അനുവാദം നടപ്പാക്കിയാല്‍ ഫെഡറല്‍ ബാങ്ക് എന്ന സ്ഥാപനം ഇല്ലാതാവുകയായിരിക്കും ഫലം. അതിന്റെ സ്ഥാനത്ത്, രാജ്യത്തേടോ ഇവിടുത്തെ ജനങ്ങളോടോ യാതൊരു പ്രതിബദ്ധതയുമില്ലാത്ത, ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിന്റെ പ്രതിഷ്ഠയായിരിക്കും നടക്കുക. ഇടപാടുകാര്‍ക്കോ ജീവനക്കാര്‍ക്കോ ഈ മാറ്റം ഗുണകരമായിരിക്കുകയില്ല. ഉയര്‍ന്ന സര്‍വീസ് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുന്നതിനും താഴെക്കിടയിലുള്ളതും ഇടത്തരക്കാരുമായ ഇടപാടുകാരെ പുറന്തള്ളുന്നതിനും ഇതിടയാക്കും, ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: