കൊച്ചി: വോഡഫോണ്‍ ഫൗണ്ടേഷന്റെ ‘വേള്‍ഡ് ഒഫ് ഡിഫറന്‍സ്’ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ മൂന്നാം സീസണ് പ്രഖ്യാപിച്ചു. ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദസ്റയുമായി ചേര്‍ന്നാണ് വോഡഫോണ്‍ ഫൗണ്ടേഷന് ‘വ്യത്യസ്തതയുടെ ലോകം’ അവതരിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 33 വോഡഫോണ്‍ ജീവനക്കാര്‍ സ്ത്രീ ശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന 29 സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പദ്ധതിക്കാലത്ത് പ്രവര്‍ത്തിക്കും. എട്ടാഴ്ചയാണ് വേള്‍ഡ് ഒഫ് ഡിഫറന്‍സ് പ്രവര്‍ത്തനകാലം.
സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ വോഡഫോണ്‍ ജീവനക്കാരെ നിരവധി ഘട്ടങ്ങള്‍ക്കു ശേഷമാണ് വേള്‍ഡ് ഒഫ് ഡിഫറന്സിനായി തിരഞ്ഞെടുക്കുന്നത്. സന്നദ്ധ സേവന സമയത്ത് ഇവര്‍ക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും വോഡഫോണ്‍ പതിവുപോലെ നല്‍കും.
ഇതുകൂടാതെ, ഈ വര്‍ഷം വേള്‍ഡ് ഒഫ് ഡിഫറന്‍സ് കണക്റ്റ് പ്രോഗ്രാം കൂടി വോഡഫോണ്‍ അവതരിപ്പിക്കുന്നു. നാല് സന്നദ്ധസംഘടനകളുടെ നേതൃനിരയിലേക്ക് കമ്പനിയുടെ നാല് സീനിയര്‍ മാനേജര്‍മാരെ എട്ടാഴ്ചത്തേയ്ക്ക് നല്‍കുന്നതാണ് വേള്‍ഡ് ഒഫ് ഡിഫറന്‍സ് കണക്റ്റ്. പദ്ധതിക്കാലത്ത് എജ്യുക്കേറ്റ് ഗേള്‍സ് എന്ന സന്നദ്ധസംഘടനയ്ക്കായി വോഡഫോണ്‍ പണം സ്വരൂപിക്കും. 30,000 പെണ്‍കുട്ടികളെ സ്കൂളിലെത്തിക്കുകയും അവരുടെ ഒരു വര്‍ഷത്തെ പഠനം ഉറപ്പു വരുത്തുകയും ചെയ്യുന്നതാണ് പദ്ധതി. ഇതിനായി ഒരു പെണ്‍കുട്ടിക്ക് 250 രൂപ വീതമാണ് സ്വരൂപിക്കുക. വോഡഫോണിന്റ 454 റിട്ടെയ്ല്‍ സ്റ്റോറുകള്‍ വഴി പദ്ധതിക്കായി പണം സ്വരൂപിക്കുകയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് ബോധവത്കരണം നടത്തുകയും ചെയ്യും.
വേള്‍ഡ് ഒഫ് ഡിഫറന്‍സ് മൊബെയില്‍ ആപ്പും വോഡഫോണ്‍ ഇത്തവണ പുറത്തിറക്കുന്നുണ്ട്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മറ്റുമായാണ് ആപ്പ് ഉപയോഗിക്കുക.
കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് 45 ജീവനക്കാര്‍ 44 സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് അവരുടെ 15,000 മണിക്കൂര്‍ സാമൂഹികസേവനം നടത്തിയിട്ടുണ്ട്. 2013ല്‍ 25 പദ്ധതികള്‍ക്കായി 97 ലക്ഷം രൂപയും വോഡഫോണ്‍ പ്രവര്‍ത്തകര്‍ സ്വരൂപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: