ഉടനെ ആ യക്ഷന് അവിടെ നിന്നും അപ്രത്യക്ഷമായി. ഇന്ദ്രന് കാണാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അവിടെ ഒരു അശരീരി ഉണ്ടായി. ഹേ ഇന്ദ്രാ…. നിനക്ക് ഇന്ദ്രപദവി നേടിത്തന്ന ആ ശക്തിയെ നീ വിസ്മരിച്ചുവോ? അഹങ്കാരത്തിന്റെ തിമിരം ബാധിച്ച നിന്റെ എല്ലാ ശക്തിയും ഞാനിതാ തിരിച്ചെടുക്കുന്നു. ഇനി നിനക്ക് ഗതി കിട്ടണമെങ്കില്‍ ഒരു ലക്ഷംവര്‍ഷം നീ നിര്മലചിത്തനായി തപസ് അനുഷ്ഠിക്കുക. അങ്ങനെ തന്റെ സര്‍വശക്തിയും നഷ്ടപ്പെട്ട് ദുര്‍ബലനായി തീര്‍ന്ന ഇന്ദ്രന് തന്റെ അഹങ്കാരത്തിന്റെ കെടുതി ശരിക്ക് മനസ്സിലാക്കി. പിന്നീട് ഒരു ലക്ഷം വര്‍ഷം നിര്മലചിത്തനായി തപസ്സനുഷ്ഠിച്ച് വീണ്ടും ഈശ്വരകാരുണ്യത്തിന് പാത്രക്കാരനായി ഇന്ദ്രന്.
(തുടരും)
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: