കൊച്ചി: കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് –വി.വി.കെ സ്മാരക സമിതി ഏര്‍പ്പെടുത്തിയ ഐ.വി ദാസ് പുരസ്കാരത്തിന് മാധ്യമപ്രവര്‍ത്തകനും ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററുമായ പി.എം മനോജ് അര്‍ഹനായി. 25000 രൂപയും പൊന്ന്യം ചന്ദ്രന് രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിലില്‍ കതിരൂരില്‍ ചേരുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളെ അപഗ്രഥനം ചെയ്യുന്ന നിരവധി പംക്തികളും വാര്‍ത്താ പരമ്പരകളുമാണ് മനോജിനെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് ജൂറി അംഗങ്ങളായ വി.കെ ജോസഫ്, ഡോ. കെ.പി മോഹനന്, കാരായി രാജന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: