കൊച്ചി : മെട്രോ നിര്‍മ്മാണത്തില്‍ ഡി.എം.അര്.സി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം ഗതാഗതകുരുക്കാണെന്ന് ഇ.ശ്രീധരന്. ഡി.എം.അര്.സി ഓഫീസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗതക്കുരുക്ക് താത്കാലികമാണെന്നും അതുപരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പണി നടക്കുന്ന ഭാഗങ്ങളില്‍ മറ്റുറോഡുകളിലൂടെ വഴി തിരിച്ചുവിടാവുന്നതാണെന്നും അതിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പണി നടക്കുന്ന ഭാഗങ്ങളില്‍ ഇരുവശങ്ങളിലൂടെയും സുഗമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തണം എന്ന വ്യവസ്ഥ കരാറുകാര്‍ പാലിക്കുന്നില്ലെന്ന പരാതിയുമായി പി.രാജീവ് എം.പി ഇ.ശ്രീധരനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
കാസ്റ്റിങ് യാര്‍ഡില്‍ നിന്നും വൈദഗ്ധ്യമില്ലാത്ത കുറെ തൊഴിലാളികളെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നു 58 തൊഴിലാളികളെ കെസി 2, കെസി 3 കാസ്റ്റിങ് യാര്‍ഡുകളിലേക്ക് നിയമിച്ചിരുന്നു. തൂടര്‍ച്ചയായി മെട്രോ നിര്‍മ്മാണത്തില്‍ പല തരത്തിലുള്ള തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കിലും നിശ്ചയിച്ച സമയത്തുതന്നെ പണി പൂര്‍ത്തിയാകുന്നതിന് ഇതൊന്നും തടസ്സമല്ലെന്നും ശ്രീധരന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: