കോഴിക്കോട്: യൂണിവേഴ്സല്‍ ആര്‍ട്സിന്റെ 55-ാമത് അഖിലേന്ത്യാ ബാലചിത്രരചനാ മത്സരം ഫെബ്രുവരി 8ന് കോഴിക്കോട്ട് നടക്കും. കോഴിക്കോട് കോര്പ്പറേഷന് ജൂബിലി ഹാളില്‍ ആന്റണിമാസ്റ്റര്‍ നഗറില്‍ നടക്കുന്ന മത്സരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ ബാലചിത്രകലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കെ.പി ആന്റണി മാസ്റ്ററുടെ ഓര്‍മ്മക്ക് മുമ്പില്‍ നിറഞ്ഞ വരകള്‍ കൊണ്ടുള്ള സമര്‍പ്പണം നടത്തും.
മികച്ച കലാകാരനും, കലാകാരിക്കും ചിത്രങ്ങള്‍ക്കുമായി നാല് സ്വര്‍ണ്ണമെഡലുകള്‍ നല്‍കും. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് ട്രോഫികള്‍ നല്‍കും. മൂന്നു മുതല്‍ 18 വയസ്സു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും അല്ലാത്തവര്‍ക്കും പങ്കെടുക്കാം. വരക്കുവാനുള്ള കടലാസും ചായങ്ങളും സംഘാടകര്‍ നല്‍കും. സ്വന്തമായി ചായങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് അതു ഉപയോഗിക്കാം. ബ്രഷ് കൊണ്ടുവരണം. ഏഷ്യയിലെ ഏറ്റവും വലിയ ചിത്രരചനാ മത്സരത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: