ന്യൂദല്‍ഹി: തന്റെ സങ്കല്‍പ്പത്തിലെ ഭാവി ഇന്ത്യയെങ്ങനെയെല്ലാമായിരിക്കുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി രൂപരേഖ അവതരിപ്പിച്ചു. മോദിയുടെ വിപുലമായ പദ്ധതികളില്‍ ചിലത് ഇങ്ങനെ. ബിജെപി അധികാരത്തില്‍ വന്നാല്‍ 100 സ്മാര്‍ട്ട് സിറ്റിയും, ഐഐടിയും, എഐഎംഎസ് എന്നിവ എല്ലാ സംസ്ഥാനത്തും സ്ഥാപിക്കും. അങ്ങനെ ഇന്ത്യക്ക് വിജ്ഞാന ഭൂപടത്തില്‍ ഇടമുറപ്പിക്കും.
പണപെരുപ്പവും, പണച്ചുരുക്കവും നിയന്ത്രിക്കും, അവസര സമത്വം, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കും, പാവപെട്ടവരുടെ ആരോഗ്യ പരിരക്ഷക്ക് മുന്തിയ പരിഗണന നല്‍കും പണപെരുപ്പത്തിനെതിരെ നിരന്തര യുദ്ധം നടത്തും, ദാരിദ്രമെന്ന ശാപം നാട്ടില്‍ നിന്ന് തൂത്തെറിയും. സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തും. ഇത് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യും. കൃഷിയില്‍ ശാസ്ത്രീയമായ മറ്റങ്ങള്‍ വരുത്തും, കര്‍ഷകര്‍ക്ക് ഡാറ്റാ ബാങ്ക് സൗകര്യം ഏര്‍പെടുത്തും. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യുടെ യശസ്സ് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തും.
വ്യവസായം, ടൂറിസം എന്നിവക്ക് മുന്തിയ പരിഗണന നല്‍കും. വാജ്പെയ് തുടങ്ങിവെച്ച വികസനോത്മുഖ പുരോഗമന പരിപാടികള്‍ തുടരും. നദികളുടെ സംയോജനം നടപ്പാക്കും. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ പണം തിരികെ കൊണ്ടുവരുന്നതിനുള്ള ആകര്‍ഷകമായ നടപടികള്‍ സ്വീകരിക്കും.
മുന്‍ ഉപപ്രധാനന്ത്രി നടത്തിയ ദേശീയ രഥയാത്രയിലെ മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കും. പാവങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തും. ഇത്തരം കാര്യങ്ങള്‍ പ്രവൃത്തി പഥത്തിലേക്ക് കൊണ്ട് വരുന്നതിന് നിയമ ഭേതഗതികള്‍ നടപ്പാക്കും. ദേശീയ കര്‍ഷക വ്യാപാരശൃഖല യാഥാര്‍ത്ഥ്യമാക്കും. പൂഴ്ത്തിവെപ്പ്കാര്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കും.
വിദ്യാഭ്യാസമേഖല ശക്തമാക്കും. വിദ്യാര്‍ത്ഥികളുടെ വിവധതരത്തിലുള്ള കഴിവുകള്‍ ഉയര്‍ത്തികൊണ്ടുവരുന്ന വിധത്തില്‍ വിദ്യാഭ്യാസത്തെ ഉടച്ച് വാര്‍ക്കും. അങ്ങനെ ശക്തമായ യുവജനങ്ങളെ സൃഷ്ടിക്കും ബിജെപി അധികാരത്തില്‍ വന്നാല്‍ പണപെരുപ്പമുണ്ടാവില്ല, തൊഴില്‍ മേഖല ശക്തമാകും, യുവാക്കള്‍ തൊഴിലിന് വേണ്ടി അലയുന്ന അവസ്ഥ ഇല്ലാതാക്കും. രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം സംരക്ഷിക്കും. രാജ്യത്തിന്റെ പദവി ഉയര്‍ത്തും. ജനാതിപത്യം കൂട്ടുത്തരവാദിത്വത്തിലൂടെയാണ് അത് കേവലം ജനപ്രാതിനിധ്യത്തില്‍ ഒതുങ്ങുന്നില്ല മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: