കൊച്ചി: കൊച്ചിയില്‍ ഗുണ്ടാമാഫിയാ വിളയാട്ടങ്ങളും കൊലപാതകങ്ങളും ബോംബ് സ്ഫോടനങ്ങളും തുടര്‍ക്കഥയാകുമ്പോഴും പോലീസ് നിഷ്ക്രിയം. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ മേറ്റ്ല്ലാ നഗരങ്ങളെക്കാളും ബഹുദൂരം പിന്നിലാകുകയാണ് കൊച്ചി. നാടിനെ നടക്കുന്ന സംഭവങ്ങള്‍ ഒന്നൊന്നായി തുടരുമ്പോഴും ഈ കേസുകളിലൊന്നും പ്രതികളെ പിടികൂടാന്‍ സിറ്റിപോലിസിനാകുന്നില്ല.
ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമായ കാക്കനാട് അയ്യപ്പ ഭക്തര്‍ക്കു നേരെയുണ്ടായ ബോംബാക്രമണം നാടിനെ നടുക്കിയെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഇതിന് പുറമേ ഇടക്കിടെ ട്രയിനു നേര്‍ക്ക് കല്ലേറ് നടക്കുന്നു. കല്ലേറില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇതിനിടയിലാണ് കലൂരില്‍ കഴിഞ്ഞദിവസം റിപ്പര്‍ മോഡല്‍ കൊലപാതകം അരങ്ങേറിയത്. രാത്രിയില്‍ നഗരമദ്ധ്യത്തില്‍ പീടികത്തിണ്ണയില്‍ ഉറങ്ങിക്കിടന്നയാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ആഴ്ചകള്‍ക്കുമുമ്പ് കലൂരില്‍ ഫ്ലാറ്റിനുനേരെയുണ്ടായ ബോംബാക്രമണം സംബന്ധിച്ചും ദുരൂഹത തുടരുന്നു. പോലീസിന്റെ തന്നെകണക്കു പ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് കൊച്ചിയിലാണ്. ഒരിടവേളക്കുശേഷം കൊച്ചിയില്‍ ഗുണ്ടാ-മാഫിയമയക്കുമരുന്നു സംഘങ്ങള്‍ വീണ്ടും സജീവമായതായാണ് സൂചന. നഗരത്തില്‍ മയക്കുമരുന്നു കച്ചവടം സജീവമാണെങ്കിലും കാര്യമായ നടപടികളൊന്നും സ്വീകരിക്കാന്‍ പോലീസിനായിട്ടില്ല. കോളേജ്- സ്കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ലഹരികച്ചവടം നടക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല.
മഹാരാജാസ് കോളേജ് കാമ്പസില്‍ കൊട്ടിഘോഷിച്ച് നടത്തിയ റെയ്ഡ് പ്രഹസനമാകുകയും ചെയ്തു. സിറ്റിപോലീസ് സംവിധാനത്തിന്റെ ജാഗ്രതക്കുറവാണ് ക്രിമിനലുകള്‍ക്ക് തണലാകുന്നതെന്നാണാക്ഷേപം. അതേ സമയം പോലീസ് പറയുന്നത് മറ്റൊന്നാണ്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതുമൂലം നട്ടം തിരിയുകയാണ് തങ്ങളെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. വിവിഐപി സന്ദര്‍ശനങ്ങളും മന്ത്രിമാര്‍ക്ക് അകമ്പടി സേവിക്കലും കഴിഞ്ഞിട്ട് പോലീസിന് മറ്റുജോലികള്‍ ചെയ്യാന്‍ സമയമില്ലാത്ത സാഹചര്യമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്ക് അകമ്പടി നല്‍കലാണ് ഇപ്പോള്‍ തങ്ങളുടെ പ്രധാനജോലിയെന്നും കേസന്വേഷണത്തിന് പോകാന്‍ സമയമില്ലെന്നുമാണ് പരാതി.
കൂടുതല്‍ പോലീസുകാരെ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ കാര്യമായ നടപടിയൊന്നുമെടുത്തിട്ടില്ല. ഇതിനിടയിലാണ് കൊച്ചിയില്‍ നടക്കുന്ന മഹാസമ്മേളനങ്ങളും അതുമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കുകളും ഇതും പോലീസിന്റെ തലവേദന തന്നെയാണ്. എട്ടുമണിക്കൂറിനു പകരം 12ഉം 16 ഉം മണിക്കൂര്‍ ജോലിചെയ്യേണ്ടിവരുന്നുവെന്നും പോലീസുകാര്‍ക്ക് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: