കോഴിക്കോട്: കുളമ്പ് രോഗ പശ്ചാത്തലത്തില്‍ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിന്റെ ഭാഗമായി മില്‍മ കാലിത്തീറ്റക്ക് വില കുറയ്ക്കും. ഒരു ചാക്കിന് 35 രൂപയാണ് കുറയ്ക്കുന്നത്. നിലവില്‍ ചാക്കിന്റെ വില 945 ആണ്. അത് 910 ആകും. ടണ്ണിന്റെ വിലയില്‍ 700 രൂപയുടെ കുറവാണുണ്ടാകുക. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിലക്കുറവ് പ്രാബല്യത്തിലുണ്ടാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന മില്‍മ ഡയറക്ടറേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
സംസ്ഥാനത്തെ പാല് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി മില്മക്കുണ്ടായ അധിക സാമ്പത്തിക ബാധ്യത, ക്ഷീരകര്‍ഷകരുടെ ദുരിതം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പാല് വില വര്‍ദ്ധിപ്പിക്കാന്‍ നിലവിലെ സാഹചര്യം ഉചിതമല്ലെന്ന് യോഗം വിലയിരുത്തി. എന്നാല്‍ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സന്നദ്ധമാകണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കര്‍ണ്ണാടകത്തിലെ പോലെ കര്‍ഷകര്‍ക്ക് കൂടുതല്‍ സബ്സിഡി ഇവിടെ അനുവദിക്കണമെന്നും പ്രാഥമിക സംഘത്തില്‍ ഒരു ലിറ്റര്‍ പാല് അളക്കുന്നതിന് കര്‍ഷകര്‍ക്ക് മൂന്ന്രൂപ കൂട്ടി നല്‍കണമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: