കൊച്ചി : ഓണ്‍ലൈന്‍ ബസ് ടിക്കറ്റിങ് പോര്‍ട്ടലായ ടിക്കറ്റ്ഗൂസ്.കോം യൂണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ബസ് യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങി. അപകട മരണം സംഭവിക്കുന്ന സാഹചര്യത്തില്‍ രണ്ട് ലക്ഷം രൂപയാണ് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ട പരിഹാരമായി ലഭിക്കുക. ബാഗേജ് നഷ്ടപ്പെടുകയോ നാശമാവുകയോ ചെയ്താല്‍ 15,000 രൂപ വരെയും അടിയന്തര ചികിത്സക്കായി 10,000 രൂപ വരെയും യാത്രാതടസ്സത്തിനു5000 രൂപവരെയും നഷ്ടപരിഹാരമായി ലഭിക്കും.
ടിക്കറ്റ്ഗൂസ്.കോം വഴി ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 20 രൂപ അധികം നല്കിയാല് ഇന്‍ഷ്വറന്‍സ് സൗകര്യം ലഭിക്കും. ഇതിനായി വെബ് സൈറ്റിലെ ?ബൈ ബസ് ട്രാവല്‍ ഇന്‍ഷ്വറന്‍സ് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്താല്‍ മതി. ഈ സൗകര്യം ഇപ്പോള്‍ തന്നെ ചില യാത്രക്കാര്‍ ഉപയോഗപ്പെടുത്തിത്തുടങ്ങിയിട്ടുണ്ടെന്ന് ടിക്കറ്റ് ഗൂസ്.കോം പ്രസിഡന്റ് കാര്‍തി ഈശ്വര മൂര്‍ത്തി പറഞ്ഞു.
ചെന്നൈ ആസ്ഥാനമായ ടിക്കറ്റ്ഗൂസ്ഡോട് കോം 700-ാളം ബസ് ഓപ്പറേറ്റര്‍മാരും ഏജന്റുമാരുമായി സഹകരിച്ചാണ് ടിക്കറ്റ് ബുക്കിങ് സേവനം ലഭ്യമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: