കൊച്ചി: യുഡിഎഫിന്റെ ഘടകകക്ഷികളായ സി.എം.പി-ജെ.എസ്.എസ് എന്നീ പാര്‍ട്ടികളില്‍ പിളര്‍പ്പുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
നിലവിലത്തെ ഈ ഘടകകക്ഷികളിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയാണെന്നെന്നും കോടിയേരി ആരോപിച്ചു. സുനന്ദ പുഷ്കറിന്റെ മരണത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണം.
അസ്വാഭാവിക മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഈ അസ്വാഭാവിക മരണം എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: