ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ജയിലില്‍ കഴിയുന്ന് പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി ജാമ്യത്തിനായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നു. കര്‍ണാടക സര്‍ക്കാര്‍ വിദഗ്ദ്ധ ചികിത്സ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഅദനി കോടതിയെ സമീപിക്കുന്നത്.
കോടതി നിര്ദ്ദശപ്രകാരമുള്ള ചികിത്സ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ നിര്‍ബന്ധപൂര്‍വം ജയിലിലേക്ക് മാറ്റിയെന്ന് മഅദനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. കര്‍ണാടക സര്‍ക്കാരിന്റെ ഈ നടപടി കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും മഅദനി ജാമ്യാപേക്ഷയില്‍ പറയുന്നു.
അസുഖങ്ങള്‍ എന്താണെന്ന് കണ്ടെത്തിയെങ്കിലും അതിനുള്ള ചികിത്സ ലഭ്യമാക്കുന്നതിന് മുന്‍പ് തന്നെ ജയിലിലേക്ക് മടക്കി കൊണ്ടു വരികയായിരുന്നു എന്നും മഅദ്നി കോടകിയെ ബോധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: