കൊച്ചി: നിലനില്‍പ്പ് ഭീഷണി നേരിടുന്ന ഫാക്ടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സേവ് ഫാക്ട് ആക്ഷന്‍ കമ്മറ്റി 24 മണിക്കൂര്‍ നിരാഹാരസത്യഗ്രഹം നടത്തുന്നു. 21ന് ഇടപ്പള്ളി സ്റ്റേഷന് കവലയിലാണ് നിരാഹാരസത്യഗ്രഹം. പ്രകൃതിവാതകം മറ്റ് രാസവള നിര്മ്മാണശാലകള്ക്കു നല്കുന്ന നിരക്കില്‍ ഫാക്ടിന് ലഭ്യമാക്കുക, വാഗ്ദാനം ചെയ്ത പുനരുദ്ധാരണ പാക്കേജ് ഉടനടി പ്രഖ്യാപിക്കുക, പൂട്ടിക്കിടക്കുന്ന കാപ്രോലാക്ടം അമോണിയ പ്ലാന്റുകളും തുറന്നുപ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഫാക്ടിനെ സംരക്ഷിക്കാന്‍ പ്രധാനമായും മുന്നോട്ടുവച്ചിരിക്കുന്നത്. ഫാക്ട് ജീവനക്കാര്‍, ജനപ്രതിനിധികള്‍, ട്രേഡ് യൂണിയന് നേതാക്കള്‍, സാമൂഹ്യ-സാംസ്ക്കാരിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ചെയര്മാന് കെ.മുരളീധരന് എംഎല്‍എ, കണ്‍വീനര്‍ കെ.ചന്ദ്രന്‍പിള്ള എന്നിവര്‍ സംയുക്തമായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: