കൊച്ചി: വ്യവസായ സംരഭകത്വവും വനിതകളും എന്ന വിഷയത്തില്‍ കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയും ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യാന്തര കോണ്‍ഫ്രന്‍സ് 21 മുതല്‍. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് നാലു ദിവസത്തെ സെമിനാര്‍. 21ന് ചേംബര്‍ ഹാളിലെ ആദ്യ സെഷനില്‍ കെഎസ്ഐഡിസി മാനേജിങ് ഡയറക്്ടര്‍ അരുണ സുന്ദര്രാജന് മുഖ്യപ്രഭാഷണം നടത്തും. നിമ്മി.ജെ.ചാക്കോള, ജെസി മാത്യു, ഷീല മത്തായി, മറിയാമ്മ ജോസ്, ഗബ്രിയേല (ജര്‍മനി) എന്നിവരും ഈ സെഷനില്‍ പ്രസംഗിക്കും.
മൂന്നിന് എം.ജി സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ കോണ്‍ഫറന്‍സിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്മാന് ഇ.പി.ജോര്‍ജ് അധ്യക്ഷത വഹിക്കും. അസംപ്ഷന്‍ കോളേജ് മാനേജര്‍ ഡോ. ജയിംസ് പാലക്കല്‍ ലോഗോ പ്രകാശനം ചെയ്യും. സംരംഭകത്വ വികസനത്തെക്കുറിച്ച് അജയ് ദീക്ഷിത് പ്രഭാഷണം നടത്തും. കേരള ചേംബര്‍ മുന്‍ ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കെ.എന്‍.മര്‍സൂഖ്, അസംപ്ഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആനി നെടുംപുറം എന്നിവര്‍ പ്രസംഗിക്കും.
22, 23 തീയതികളില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലാണ് കോണ്‍ഫറന്‍സിലെ പരിശീലന സെഷനുകള്‍ നടക്കുക. ജര്‍മനി, ആസ്ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ സെഷനുകള്‍ നയിക്കും. അസംപ്ഷന്‍ കോളേജില്‍ 24ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര വ്യോമമന്ത്രി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
തൊഴിലധിഷ്ഠിത പരിശീലനം, പരിശീലകരെ പരിശീലിപ്പിക്കുന്നതിനുള്ള ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിനുള്ള പങ്കാളികളെ കണ്ടെത്തല്‍, പ്രാദേശിക വികസനം ലക്ഷ്യമിട്ട് വനിതകളുടെ സ്വയം സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ക്ക് നല്കാവുന്ന സംഭാവന, തുടങ്ങിയവ കോണ്‍ഫറന്‍സിന്റെ ലക്ഷ്യങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: