കൊച്ചി: റിയാല്‍റ്റി രംഗത്തെ മുന്‍നിര കമ്പനിയായ എസി സിറ്റി വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ബ്യൂട്ടി ബിസിനസിലേക്ക് കടന്നു. എ സി സിറ്റിയുടെ മയാമി സ്പാ വൈറ്റിലയില്‍ ആരംഭിച്ചു. പ്രശസ്ത ഹെയര്‍ സ്റ്റൈലിസ്റ്റും മേക്ക് അപ് ആര്‍ട്ടിസ്റ്റുമായ അംബിക പിള്ള സ്പായുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ സി സിറ്റി മാനേജിങ് ഡയറക്ടര്‍ എ സി സേവ്യര്‍, ഡയറക്ടര്‍ എ സി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേക സ്റ്റുഡിയോകളുണ്ടാകും. രണ്ട് ഫ്ളോറുകളിലായിട്ടായിരിക്കും ഇത്. ഉപഭോക്താക്കള്‍ക്ക് ട്രാന്സ്പോര്ട്ടേഷന് സൗകര്യം മയാമി ഒരുക്കും.
ഈ രംഗത്ത് അന്താരാഷ്ട്ര പ്രവര്‍ത്തന പരിചയമുള്ള നീതാ ഷാജുവാണ് മയാമിയുടെ ചീഫ് എക്സിക്യൂട്ടീവ്. ഉയര്‍ന്ന നിലവാരവും, വിലപിടിപ്പുമുള്ള വിഭവങ്ങളാണ് തെറാപ്പികള്‍ക്ക് ഉപയോഗിക്കുന്നത്. പാശ്ചാത്യ പൗരസ്ത്യ തെറാപ്പി, ഹീലിങ്ങ് ശൈലികള്‍ മയാമി പിന്തുടരുന്നു. പേഴ്സണല്‍ കെയറാണ് മറ്റൊരു പ്രത്യേകത. ഓരോ ആളുകളുടെയും വ്യക്തിത്വം, ശരീരഘടന, താല്പര്യങ്ങള് എന്നിവ വിശകലനം ചെയ്തുകൊണ്ടാണ് തെറാപ്പി നിശ്ചയിക്കുക.
കൊച്ചിയിലെ മുന്‍നിര ബില്‍ഡര്‍മാരായ എസി സിറ്റി വിശ്വാസതയ്ക്ക് പേരുകേട്ട ബ്രാന്‍ഡാണ്. കണ്‍സ്ട്രക്ഷന്‍ മുതല്‍ സോഫ്റ്റ്വെയര് വരെയുള്ള മേഖലകളില്‍ എസി സിറ്റി ഈ വിശ്വാസം നിലനിര്‍ത്തുന്നു. സംസ്ഥാന വ്യാപകമായി സ്പാ നെറ്റ്വര്‍ക്ക് തുടങ്ങാനാണ് എ സി സിറ്റി ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: