കോഴിക്കോട്: കാശ്യപാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 13 മുതല്‍ 19 വരെ നടക്കുന്ന സോമയാഗത്തിനു മുന്നോടിയായി നാളെ 1008 അഗ്നിഹോത്രം നടക്കും. സോമയാഗത്തിന്റെ സംഘാടകരായ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകനായ ആചാര്യ എം.ആര്.രാജേഷിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യരാണ് 1008 ഹോമകുണ്ഡങ്ങളില്‍ ഹോമം നടത്തുന്നത്. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ അഗ്നിഹോത്രത്തില്‍ പങ്കെടുക്കുന്നതിലൂടെ വൈദിക ആചാരത്തില്‍ എല്ലാവര്ക്കും പങ്കെടുക്കാനാകുമെന്ന സന്ദേശം എല്ലാവരിലുമെത്തിക്കാനാകുമെന്ന് സംഘാടകര്‍ പറഞ്ഞു.
‘എല്ലാവര്ക്കും ഭക്ഷണം’ എന്ന ആശയത്തിലൂന്നി നടത്തുന്ന സോമയാഗത്തിന് രണ്ട് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സോമയാഗത്തിലെ ‘അഗ്നിഷ്ടോമം’ എന്ന ഇനമാണ് കോഴിക്കോട് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: