കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്എസിടി നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനു സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച അനിശ്ചിതകാല സത്യഗ്രഹ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ ഉത്പാദന രംഗത്തെ നട്ടെല്ലായ എഫ്എസിടി നിലനില്‍ക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെയും ആയിരക്കണക്കിനു വരുന്ന തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ കാണാതെ പോകുന്ന നയം മാറ്റാന്‍ അധികൃതര്‍ തയ്യാറാവണം.
എഫ്എസിടിയെ സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും ഇടപെടലുകള്‍ക്കും കേന്ദ്രത്തില്‍ ബിജെപി നേതൃത്വം കൊടുക്കും. ദേശീയ ശരാശരി വിലയില്‍ എല്‍എന്‍ജി നല്‍കാനും, എഫ്എസിടിക്ക് പ്രവര്‍ത്തന മൂലധനം അനുവദിക്കാനും യൂറിയ, അമോണിയ പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കാനും ബിജെപി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, ജില്ലാ സെക്രട്ടറി ഗിരിജ ലെനീന്ദ്രന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ. സുനില്‍ കുമാര്‍, മഹിളാ മോര്‍ച്ച നേതാവ് ചന്ദ്രിക രാജന്, ബിജെപി ഏലൂര്‍ മുനിസിപ്പല്‍ നേതാക്കള്‍, എ.എ. ലെനീന്ദ്രന്‍, കെ.ആര്. കൃഷ്ണപ്രസാദ്, കൗണ്‍സിലര്‍മാരായ ഗിരിജാ ബാബു, എസ്. ഷാജി, പി.വി. സുഭാഷ്, സേവ് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: