കോട്ടയം: അരുവിപ്പുറം പ്രതിഷ്ഠാ ശതോത്തര ജൂബിലിയും ആലുവ അദ്വൈതാശ്രമം ശതാബ്ദിയും പ്രമാണിച്ച് ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ ഗുരുധര്‍മ്മപ്രചാരണസഭ സംഘടിപ്പിക്കുന്ന ഗുരുസന്ദേശയാത്ര ഫെബ്രുവരി പത്തിന് തലശ്ശേരി ജഗന്നാഥക്ഷേത്രത്തില്‍ നിന്നാരംഭിച്ച് 23 ന് അരുവിപ്പുറത്തു സമാപിക്കും. സ്വാമി ഗുരുപ്രസാദ് യാത്ര നയിക്കും.
മദ്യ-ജാതി വിരുദ്ധ സന്ദേശത്തിനു വ്യാപകമായ പ്രചരണം നല്‍കുകയാണ് ഗുരുസന്ദേശയാത്രയുടെ ഉദ്ദേശ്യമെന്ന് ഗുരുധര്‍മ്മപ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, രജിസ്ട്രാര്‍ വി.ടി ശശീന്ദ്രന്, പിആര്‍ഒ ഇ.എം സോമനാഥന് എന്നിവര്‍ അറിയിച്ചു.
സന്ദേശയാത്രയുടെ വിജയത്തിനായി ആലുവ അദ്വൈതാശ്രമത്തില്‍ ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
മുടീത്ര ഭാസ്കരപണിക്കര്‍ (ചെയര്മാന്), ഡോ.ഗോകുലം ഗോപകുമാര്‍ (ജനറല്‍ കണ്‍വീനര്‍), എം.വി മനോഹരന് (ചീഫ് കോ ഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ്, വി.ടി ശശീന്ദ്രന്, ഇ.എം സോമനാഥന്, പുത്തൂര്‍ ശോഭനന്, രാമനാഥന് കോഴിക്കോട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: