കൊച്ചി: 2013 ലെ മലയാള ചലച്ചിത്രങ്ങള്ക്കുളള സംസ്ഥാന അവാര്‍ഡുകളുടെ നിര്‍ണയത്തിന് സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2013 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, കുട്ടികള്‍ക്കുളള ചിത്രങ്ങള്‍, ഹ്രസ്വകഥാ ചിത്രങ്ങള്‍ ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിനു പരിഗണിക്കുക.
അപേക്ഷാഫാറവും നിബന്ധനകളും അക്കാദമി വെബ്സൈറ്റായ www.keralafilm.com-ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ആവശ്യക്കാര്‍ക്ക് ഫോറവും നിബന്ധനകളും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 31-ന് വൈകിട്ട് അഞ്ചിനകം അക്കാദമി ഓഫീസില്‍ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: