വാഷിങ്ങ്ടണ്‍: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ ആറ് ശതമാനത്തിന് മുകളില്‍ സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ലോക ബാങ്ക്. 2016-17 കാലയളവില്‍ ഇത് 7.1 ശതമാനമായി ഉയരുമെന്നും ലോക ബാങ്ക് വിലയിരുത്തുന്നു. ആഗോളതലത്തില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ആവശ്യകത ഉയരുകയും ആഭ്യന്തര നിക്ഷേപം വര്‍ധിക്കുകയും ചെയ്യുന്നതോടെയാണ് ഇന്ത്യ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നത്. ചൈനയുടെ സാമ്പത്തിക വളര്‍ച്ച 2014-ല്‍ 7.7 ശതമാനമായിരിക്കുമെന്നും പിന്നീടുള്ള രണ്ടു വര്‍ഷങ്ങളില്‍ അത് 7.5 ശതമാനമായി ചുരുങ്ങുമെന്നും ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിക്ഷേപത്തിലുള്ള വിശ്വാസ്യത കുറയുന്നതാണ് കാരണം.
ആഗോള മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളര്‍ച്ച ഈ വര്‍ഷം 3.2 ശതമാനമായി ഉയരുമെന്നാണ് അനുമാനം. 2013-ല്‍ ഇത് 2.4 ശതമാനം മാത്രമായിരുന്നു. 2015-ല്‍ വളര്‍ച്ച 3.4 ശതമാനവും 2016-ല്‍ 3.5 ശതമാനവുമായി സ്ഥിരത കൈവരിക്കുമെന്നും ലോക ബാങ്കിന്റെ ആഗോള സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു. വികസ്വര രാജ്യങ്ങള്‍ വളര്‍ച്ചയുടെ പാതയിലേക്ക് മടങ്ങിയെത്തുന്നതും സാമ്പത്തിക ശക്തികള്‍ മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതുമാണ് ആഗോള സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: