ന്യൂദല്‍ഹി: 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വിദേശ വ്യാപാരകമ്മി 5000 കോടി ഡോളറായി ചുരുങ്ങുമെന്ന് കേന്ദ്ര ധനമന്ത്രി പി.ചിദംബരം. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 8800 കോടി ഡോളറായിരുന്നു. അടുത്ത മൂന്നു വര്‍ഷത്തിനകം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വീണ്ടും ഉയര്‍ന്ന വളര്‍ച്ചയുടെ പാതയില്‍ തിരികെയത്ത്ം.
അതേസമയം, ആകെ ഇറക്കുമതി ചെലവ് 49100 കോടി ഡോളറാണെന്നും ഇന്ത്യയെ പോലുള്ള ഒരു വികസ്വര രാജ്യത്തിന് അത് താങ്ങാന്‍ കഴിയില്ലെന്നും ചിദംബരം പറഞ്ഞു. ഇറക്കുമതിയില്‍ 16400 കോടി ഡോളര്‍ അസംസ്കൃത എണ്ണയുടെ ഇറക്കുമതിക്കായാണ് ചെലവഴിച്ചത്. ഊര്‍ജ്ജ രംഗത്ത് ഒട്ടും സ്വയം പര്യാപ്തത ആര്‍ജിക്കാന്‍ കഴിയാത്തതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ചിദംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: