എപ്പോഴും പഠിച്ചാല്‍മാത്രം പോര; പഠിപ്പിക്കകയും വേണം. സമത്വമില്ലാത്ത സൗഹാര്‍ദ്ദം സാധ്യമല്ല. ഒരുകൂട്ടര്‍ സദാ പഠിപ്പിക്കയും മറ്റൊരു കൂട്ടര് കാല്ക്കലിരുന്നു പഠിക്കയും ചെയ്യാന്‍ സമത്വം സാധ്യമല്ല. ഇംഗ്ലീഷുകാരനോടോ അമേരിക്കക്കാരനോടോ സമത്വം നേടാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പഠിക്കുവാനെന്നപോലെ പഠിപ്പിക്കുവാനും നിങ്ങള്‍ തയ്യാറാകണം. വരാനിരിക്കുന്ന ശതകങ്ങളിലൂടെ ലോകത്തെ പഠിപ്പിച്ചുകൊടുക്കാന്‍ നിങ്ങള്‍ക്ക് ധാരാളം വകയുണ്ട്. ഇത് ചെയ്തേ പറ്റൂ. നമ്മുടെ ചോരയ്ക്കു ചൂടും ചുണയും വേണം. ബംഗാളികളായ നമുക്കു ഭാവനയുണ്ടെന്നാണ് വായ്പ്; നമുക്കതുണ്ടെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. ധാരാളം ഭാവസമ്പത്തുള്ള മനുഷ്യരെന്ന നിലയില്‍, ഭാവനാപരമായ വംശമെന്ന നിലയില്‍, നാം പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്റെ സുഹൃത്തുക്കളേ, ബുദ്ധിശക്തി വലുതുതന്നെ എന്ന് ഞാന്‍ സമ്മതിക്കുന്നു! പക്ഷേ കുറച്ചു കുതികള്ക്കകം അത് നിന്നുപോകും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: