കോഴിക്കോട്: ജനുവരി 22ന് എരഞ്ഞിപ്പാലത്തെ പ്രത്യേക വിചാരണക്കോടതിയില്‍ ടി പി വധകേസിന്റെ വിധി പ്രഖ്യാപിക്കാനിരിക്കെ വടകരയിലും നാദാപുരത്തും തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചുദിവസത്തേക്കാണ് നിരോധനാജ്ഞ.
രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എഡിജിപിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: