ന്യൂദല്‍ഹി: മലയാളത്തിന് അഭിമാനമായി മൂന്ന് വിദ്യാര്‍ത്ഥികള്‍. രാഷ്ട്രപതിയുടെ ധീരതാ അവാര്‍ഡിന് അര്ഹരായിയാണ് ഇവര്‍ അഭിമാനമായി മാറിയത്.
കോട്ടയം മണിമല സ്വദേശികളായ സുബിന് മാത്യൂ (11), അഖില്‍ ബിജു (10), യദു കൃഷ്ണന് (13) എന്നിവര്‍ക്കാണ് അവാര്‍ഡ്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ രാഷ്ട്രപതി പുരസ്കാരം കുട്ടികള്‍ക്ക് സമ്മാനിക്കും. 2013 ഫെബ്രുവരി 21നായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് നേടികൊടുത്ത സംഭവം നടന്നത്.
മണിമലയാറ്റില്‍ കുളിച്ചുകൊണ്ടു നില്‍ക്കുന്നതിനിടെയില്‍ ഒഴുക്കില്‍പെട്ട കാളിമുത്തുവിനെ രക്ഷപെടുത്തിയ സംഭവമാണ് കുട്ടികളെ അവാര്‍ഡിന് അര്‍ഹരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: