കോഴിക്കോട്: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരെ ധൃതിപിടിച്ച് മാറ്റില്ലെന്ന് വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയതായി എല്‍എസ്ജിഡി എഞ്ചിനീയേഴ്സ് അസോസിയേഷന് അറിയിച്ചു.
അടുത്ത മാസം മൂന്നിനകം എല്എസ്ജിഡിയിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ മാതൃവകുപ്പിലേക്ക് മാറണമെന്നുള്ള ഉത്തരവ് പിന്‍വലിക്കും. ജീവനക്കാരുടെ പുനര്‍വിന്യാസം സംബന്ധിച്ച പുതിയ ഉത്തരവ് അടുത്ത ആഴ്ചയോടെ പുറപ്പെടുവിക്കുമെന്നും മന്ത്രി മുനീര്‍ ഉറപ്പ് നല്‍കിയതായി അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. എല്എസ്ജിഡിയിലെ ജോലി ഭാരത്തിനനുസരിച്ച് കൂടുതല്‍ ക്ലാര്‍ക്കുമാരെ നിയോഗിക്കണമെന്നും അസോസിയേഷന് മന്ത്രിയോടഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്തെ പദ്ധതി പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ജീവനക്കാരെ മാറ്റുന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ.പി.സാജന്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദക സംഘം മന്ത്രിയെ കണ്ടത്. എല്എസ്ജിഡിയിലെ ക്ലാര്ക്കടക്കം 235 ജീവനക്കാര്‍ മാറണമെന്നുള്ള ഉത്തരവ് ഈ മാസം ഏഴിനാണ് പുറത്തിറക്കിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: