ന്യൂദല്‍ഹി: ലൈംഗിക അപവാദക്കേസില്‍ ജസ്റ്റിസ് സ്വതന്ത്ര കുമാറിനെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കു വിലക്ക്. ദല്‍ഹി ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
തനിക്കെതിരായ ലൈംഗിക ആരോപണ പരാതികള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
കോടതി നടപടികള്‍ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും അദ്ദേഹത്തിനെതിരായ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ നീക്കണമെന്നും അദ്ദേഹത്തിന്റെ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു.
അഭിഭാഷക ഉന്നയിച്ച ആരോപണങ്ങളുടെ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് മാധ്യമ സ്ഥാപനങ്ങള്‍ അഞ്ചു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സ്വതന്ത്ര കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: