കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ചിന്മയ സ്കൂള്‍ വിദ്യാര്‍ത്ഥി ലബീബാണ്(17) മരിച്ചത്. ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
പരുക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റ ആറ് പേരില്‍ അഞ്ച് പേര് ചിന്മയ സ്കൂള്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ ശ്രീരാമകൃഷ്ണ സ്കൂള്‍ വിദ്യാര്‍ത്ഥിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: