തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ മാനേജിംഗ് ഡയറക്ടറായി ജീവന്‍ദാസ് നാരായണന് സ്ഥാനമേറ്റു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറി ഓഫീസറായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഹൂബ്ലി സോണല്‍ ഓഫീസില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, കൊല്‍ക്കത്ത വിദേശബാങ്കിങ് ശാഖയിലും മുംബൈ കോര്‍പ്പറേറ്റ് സെന്റര്‍ പ്രവാസിസേവന വിഭാഗത്തിലും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മുംബൈ കോര്‍പ്പറേറ്റ് സെന്ററില്‍ മാനവശേഷി വിഭാഗം ജനറല്‍ മാനേജര്‍ തുടങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുഖ്യ തസ്തികകകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തലശ്ശേരി സ്വദേശിയായ ജീവന്‍ദാസ് നാരായണന് തിരിച്ചെത്തുന്നത് നാല്‍പ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: