കൊച്ചി: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ബാലഗോകുലം കലായാത്ര ‘വിശ്വം വിവേകാനന്ദം’ സംഘടിപ്പിക്കുന്നു. സ്വാമിജിയുടെ ജീവിതസന്ദേശങ്ങള് ജനങ്ങളില്‍ എത്തിക്കുന്ന ലക്ഷ്യം ഉള്‍ക്കൊണ്ടാണ് കലായാത്രകള്‍ ആയിരത്തിലേറെ ഗ്രാമതലത്തില്‍ അരങ്ങേറുന്നത്.
പ്രശസ്ത കലാകാരന് കനകദാസ്, പേരാമ്പ്ര ചിട്ടപ്പെടുത്തിയ കലാശില്‍പ്പ നൃത്തനൃത്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേരളത്തിലെ 35 കേന്ദ്രങ്ങളിലായി തെരഞ്ഞെടുത്ത 30 ബാലഗോകുലം കുട്ടികള്‍ വീതമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 22 ന് തിരുവനന്തപുരത്തുനിന്നാരംഭിച്ച കലായാത്ര ജനുവരി 10, 11, 12 തീയതികളില്‍ കൊച്ചി നഗരത്തിലുടനീളം നടക്കും. 10 ന് വൈകിട്ട് തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടില്‍ കൊച്ചിയിലെ കലായാത്ര ഉദ്ഘാടനം നടക്കും. നഗരസഭാ ചെയര്മാന് ആര്. വേണുഗോപാല്‍ അധ്യക്ഷനാകും. ബിപിസിഎല്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി സോമചൂഡന്‍ ഉദ്ഘാടനം ചെയ്യും.
11 ന് ചോറ്റാനിക്കര, മരട്, പുന്നയ്ക്കല്‍ ജംഗ്ഷന്, എളമക്കര എന്നീ സ്ഥലങ്ങളിലും 12 ന് ഫോര്‍ട്ടുകൊച്ചി, ചെല്ലാനം, എറണാകുളം എന്നീ സ്ഥലങ്ങളിലും കലായാത്രകള്‍ നടക്കും. 12ന് വൈകിട്ട് 6 ന് ബോട്ട്ജെട്ടി വിവേകാനന്ദ സ്ക്വയറില്‍ സമാപനസമ്മേളനം നടക്കും. എം.കെ. സാനു, എം. രാധാകൃഷ്ണന്, ബാലസുബ്രമണി, ജി. സതീഷ്കുമാര്‍ എന്നിവര്‍ സംസാരിക്കും. വിശ്വം വിവേകാനന്ദ അവതരണ അംഗങ്ങളെ സമ്മേളനത്തില്‍ അനുമോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: