കാസര്‍കോട്: അടക്ക നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുന്നു. പത്തിന് രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 12 വരെ ബിജെപി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണയുമായി കിസാന്‍സേന രംഗത്തെത്തി. കവുങ്ങ് കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന വിഷയത്തില്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ തീരുമാനിച്ച ബിജെപിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കിസാന്‍സേന ജനറല്‍ സെക്രട്ടറി മാനുവല്‍ തോമസ് കാപ്പന് പറഞ്ഞു. ഹര്‍ത്താലിന് പിന്തുണ നല്‍കുമെന്ന് കിസാന്‍സംഘ് ജില്ലാ സമിതി അംഗം രാം മാസ്റ്ററും അറിയിച്ചു. അടക്ക ഹാനികരമായ വസ്തുവിണ്റ്റെ കൂട്ടത്തില്‍പ്പെടുത്തി നിരോധിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിണ്റ്റെ ശുപാര്‍ശ. ജില്ലയില്‍ അരലക്ഷത്തോളം കുടുംബങ്ങളെ പ്രത്യക്ഷത്തില്‍ അപകടത്തിലാക്കുന്ന തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കഴിഞ്ഞ മാസം ബിജെപി ജില്ലയില്‍ കര്‍ഷക സംഗമം നടത്തി. ജനുവരി രണ്ടിന് കര്‍ണാടകയില്‍ കൂറ്റന്‍ റാലിയും സംഘടിപ്പിച്ചു. രാഷ്ട്രീയ വ്യത്യാസമില്ലാതെ സംഘടനകള്‍ വിഷയത്തിലിടപെടണമെന്നാണ് കിസാന്സേനയുടെ അഭിപ്രായമെന്ന് മാനുവല്‍ തോമസ് കാപ്പന് സൂചിപ്പിച്ചു. വിഷയത്തില്‍ ഉത്തരവാദിത്വത്തോടെ പ്രതികരിച്ചത് ബിജെപിയാണ്. എല്‍ഡിഎഫും യുഡിഎഫും ഈ പാത പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നിരോധന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് ദേശീയ നേതാക്കളെ സന്ദര്‍ശിച്ച് സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ത്താല്‍ വിജയിപ്പിക്കണം: സഹകാര്‍ ഭാരതി
കാസര്‍കോട്: അടക്ക നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി വെള്ളിയാഴ്ച നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സഹകാര്‍ ഭാരതി ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് കര്‍ഷകരെ ദുരിതത്തിലേക്ക് നയിക്കുന്ന തീരുമാനം പുനപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇതിനെതിരെ ബഹുജനപ്രക്ഷോഭം ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും പോരാട്ടങ്ങള്‍ക്ക് സഹകാര്‍ ഭാരതിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ജില്ലാ കമ്മറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: