മൂവാറ്റുപുഴ: വിധിപ്രഖ്യാപനത്തിനെത്തിയവര്ക്ക് ആവശ്യമായ യോഗ്യതയില്ലെന്ന് രക്ഷിതാക്കളുടെ പരാതി. മികച്ച പ്രകടനം നടത്തിയിട്ടും തങ്ങളുടെ കുട്ടികള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ലെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു. നാടോടിനൃത്തം, കഥാപ്രസംഗം, അറബിക് ചിത്രീകരണം, വട്ടപ്പാട്ട് വേദിയിലാണ് പ്രതിഷേധം അലയടിച്ചത്. നാടോടി നൃത്തവേദിയില്‍ രക്ഷിതാക്കള്‍ സംഘാടകരോട് രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. നാട്ടുകാരുടെ ഇടപെടലു കളെത്തുടര്‍ന്ന് സംഘര്‍ഷം ഒഴിവായി. വട്ടപ്പാട്ട് വേദിയിലാണ് കോഴ ആരോപണമുയര്‍ന്നത്. കോഴവാങ്ങി വിധി പ്രഖ്യാപിച്ചതെന്ന് ആരോപിച്ച് ചിലര്‍ വിധികര്‍ത്താക്കള്‍ക്കെതിരെ തിരിഞ്ഞതും ഒച്ചപ്പാടിന് വഴിയൊരുക്കി. കഥാപ്രസംഗ വേദിയിലും കോഴ വിവാദം നിറഞ്ഞു.
കഴിഞ്ഞ ആറുവര്‍ഷം മത്സര ത്തില്‍ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കളും വിധികര്‍ത്താക്കളെ തടഞ്ഞു. നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. തുള്ളല്‍ വേദിയില്‍ പറയന്‍തുള്ളല്‍ അവതരിപ്പിച്ചത് ചിട്ടപ്രകാരമല്ലെന്ന് ആരോപിച്ച് പരിശീലക വിധികര്‍ത്താക്കള്‍ക്ക് നേരെ പാഞ്ഞടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: