ശബരിമല: മകരവിളക്ക് ദര്‍ശനത്തിനുളള ദിവസം അടുത്തുകൊണ്ടിരിക്കെ സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്.ഇന്നലെ പുലര്‍ച്ചെ നടതുറന്നപ്പോള്‍ വന്‍ ഭക്തജനത്തിരക്കാണ് അനുവപ്പെടുന്നത്.
ദര്‍ശനത്തിനായുള്ള തീര്‍ഥാടകരുടെ നീണ്ടനിര പമ്പ കൊച്ചുപാലം വരെയെത്തി. ഇതിനെ തുടര്‍ന്ന് പമ്പാ നടപ്പന്തലില്‍ തീര്‍ഥാടകരെ വടംകെട്ടി തടഞ്ഞു നിര്‍ത്തി. സന്നിധാനത്തെ തിരക്ക് കുറയുന്നതനുസരിച്ച് ഘട്ടം ഘട്ടമായിട്ടാണ് അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പമ്പയിലേക്ക് വരുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ ഇലവുങ്കല്‍, നിലക്കല്‍ എന്നിവിടങ്ങളിലും എരുമേലിയിലും തടഞ്ഞിട്ടു. പ്രധാന പാര്‍ക്കിങ് ഗ്രൗണ്ടുകളായ ത്രിവേണി, ചക്കുപാലം, ഹില്‍ടോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു. പമ്പയില്‍ അയ്യപ്പന്മാരെ തടഞ്ഞതോടെ പമ്പാ മണപ്പുറവും നടപ്പന്തലും അയ്യപ്പന്മാരുടെ കൂട്ടംകാരണം നിയന്ത്രണാധീതമായി.ഇവിടെ അയ്യപ്പഭക്തരെ പോലീസ് മര്‍ദ്ദിച്ചതായി പരാതികള്‍ ഉണ്ടായി. തിങ്കളാഴ്ച വൈകീട്ട് മുതല്‍ അനുവപ്പെട്ട തിരക്ക് ഇന്നു പുലര്‍ച്ചെയും ഒരു പോലെ തുടരുകയാണ്. എരുമേലിയില്‍ നിന്ന്് കരിമല, വലിയാനവട്ടം വഴിയും പരമ്പരാഗത പാതയായ സത്രം, ഉപ്പുപ്പാറ, പുല്ലുമേട്, പാണ്ടിത്താവളം വഴിയുള്ള തീര്‍ഥാടകരുടെ വരവ് വര്‍ദ്ധിച്ചിട്ടുണ്ട്. ശരംകുത്തിയിലെ മൂന്നു ക്യു കോംപ്ലക്സുകളും ഭക്തരെ കൊണ്ട് നിറഞ്ഞു. മരക്കൂട്ടത്ത് മണിക്കൂറുകള്‍ കാത്തു നിന്ന ഭക്തജനങ്ങള്‍ ബാരിക്കേഡിന് ഇടയിലൂടെ ഇറങ്ങി ട്രാക്ടര്‍ റോഡു വഴി ചന്ദ്രാനന്ദന്‍ റോഡിലേക്ക് കടക്കാന്‍ ശ്രമിച്ചത് അയ്യപ്പന്മാരും പോലീസും തമ്മില്‍ വാക്കുതര്‍ക്കത്തിന് കാരണമായി.
മരക്കൂട്ടത്ത് പ്രധാന ക്യൂവില്‍ നിന്നും ഇറങ്ങി വനത്തിനുള്ളിലൂടെ ചന്ദ്രാനന്ദന്‍ റോഡുവഴി തീര്‍ഥാടകര്‍ വലിയ നടപ്പന്തലിലെ ബാരിക്കേഡില്‍ കടക്കാന്‍ ശ്രമി്ച്ചതും പൊലീസും ഭക്തരും തമ്മില്‍ വാക്കുതര്‍ക്കത്തിന് കാരമായി. നെയ്യ് അിഷേകത്തിനും പ്രസാദം വാങ്ങുന്നതിനും തീര്‍ഥാടകരുടെ നീണ്ട നിരയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സന്നിധാനത്തേക്ക് ആവശ്യമുളള പൂജ സാമഗ്രികള്‍ എത്തിക്കുന്ന ട്രക്ക്റോഡിലൂടുള്ള വാഹനഗതാഗതം ഭക്തജന തിരക്കുകാരണം മണിക്കൂറോളം നിര്‍ത്തിവെയ്ക്കുകയുണ്ടായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: