മാവേലിക്കര: മകളുടെ വിവാഹ ദിവസം അച്ഛന് കാറപടത്തില്‍ മരിച്ചു. ചാരുംമൂട് ചുനക്കര സൗത്ത് പാലവിളയില്‍ റിട്ട.അധ്യാപകന് കൃഷ്ണന്‍കുട്ടി(62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ന് മാവേലിക്കര-കൊച്ചാലുംമൂട് റോഡില്‍ ഇറവങ്കര ഗ്ലാസ് ജംഗ്ഷനു സമീപമുള്ള വളവിലായിരുന്നു അപകടം.
മാവേലിക്കരയിലേക്ക് വരികയായിരുന്ന ഇദ്ദേഹം ഓടിച്ചിരുന്ന നാനോകാറും മാവേലിക്കരയില്‍ നിന്നും പന്തളത്തിനു പോയ സ്വകാര്യ ബസ്സും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇടിയില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഓടികൂടിയ നാട്ടുകാര്‍ കാര്‍വെട്ടിപ്പൊളിച്ചാണ് കൃഷ്ണന്‍കുട്ടിയെ പുറത്തെടുത്തത്. ഉള്ളന്നൂര്‍ സ്വദേശി അനില്‍കുമാറുമായി ഇദ്ദേഹത്തിന്റെ ഇളയ മകള്‍ സോനയുടെ വിവാഹമായിരുന്നു ഇന്നലെ. ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് മാവേലിക്കരയിലേക്ക് വരികയായിരുന്നു കൃഷ്ണ്‍കുട്ടി. ഭാര്യ ഭാരതി (അധ്യാപിക കോഴിക്കോട്), മറ്റൊരു മകള്‍ ശുഭ, മരുമകന് റജി. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: