ആലുവ: കടലില്‍ നിന്നും ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുവേണ്ടി പുറപ്പിള്ളിക്കാവില്‍ നിര്‍മ്മിച്ച മണല്‍ ബണ്ട് മണല്‍ ലോബിപൊട്ടിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ബണ്ട് പൊട്ടിയത്. ബണ്ടുള്ളപ്പോള് മണല്‍ ലോബിക്ക് വഞ്ചികളും മറ്റും സുഗമമായി കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല. പുലര്‍ച്ചെ ബണ്ട് പരിസരത്ത് നിന്ന് ചിലര്‍ ഓടിപ്പോകുന്നത് കണ്ടതായി സമീപവാസികള്‍ പറഞ്ഞു. ബണ്ട്പൊട്ടിയ സാഹചര്യത്തില്‍ പെരിയാറിലേക്ക് ഉപ്പുവെള്ളം കയറുകയും ചെയ്യും. ബണ്ട് കെട്ടുന്നതോടെ പെരിയാറിലേക്ക് രാസമാലിന്യങ്ങള്‍ ഒഴുക്കുന്ന കമ്പനികളും വിഷമത്തിലാകാറുണ്ട്. കമ്പനികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ കരങ്ങളും ബണ്ടുപൊട്ടിച്ചതിന് പിന്നിലുണ്ടോ എന്നും സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: