ബത്തേരി : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന നേതൃപഠന ശിബിരം ഏഴ്, എട്ട്, ഒന്‍പത് തിയതികളില്‍ ബത്തേരിയില്‍ നടക്കും. സാംസ്ക്കാരിക- സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെ കലാകാരന്മാര് എങ്ങനെ സമീപിക്കണമെന്നും ഇതിലെ സാമൂഹിക പ്രതിബദ്ധത എന്തെന്നും ശിബിരം വിശകലനം ചെയ്യും. ഉദ്ഘാടനം ഏഴിന് അഞ്ച് മണിക്ക് സംസ്ഥാന വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.സി.റോസക്കുട്ടി നിര്‍വഹിക്കും. പ്രൊഫ. എം.എം.നാരായണന്, കെ.പി.എസ്.പയ്യനെടം, പി.കൃഷ്ണപ്രസാദ്, പ്രൊഫ. സി.പി.ചിത്രഭാന്ധസേവ്യ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: