മറ്റക്കര: പാചക വാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബിജെപി അകലക്കുന്നം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണന് മറ്റക്കര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.എസ്.ബിജു, സെക്രട്ടറി കെ.ടി.ശ്യാമകുമാര്‍, രവീന്ദ്രന് തെക്കേടം, ശിവദാസ് ഇടമുള, പ്രസന്നന് പടിയ്ക്കല്‍, വി.എം.രവീന്ദ്രന്, ഗോപി തോമസ്, സുനില്‍കുമാര്‍, വിജിത്ത് എന്നിവര്‍ സംസാരിച്ചു.
കറുകച്ചാല്‍: വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് വില വര്‍ദ്ധിപ്പിച്ച് ഹോട്ടലുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയതില്‍ കറുകച്ചാല്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രതിഷേധിച്ചു. യോഗത്തില്‍ ഇ.സി.ചെറിയാന്, ജോസഫ് അലക്സ്, കെ.ജെ.നന്ദകുമാര്‍, അനീഷ്.വി.കുറുപ്പ്, ജീവന് പ്രകാശ് ടാഗോര്‍, ജോസഫ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പെരുവ: പാചകവാതവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബി.ജെ.പി.മുളക്കുളം പഞ്ചായത്തു കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.ആര്. ഷാജുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പ്രസിഡന്റ് കെ.എസ്.സജീവ്, ഇ.സി.സോമന്, ജയന്മൂര്ക്കാട്ടില്, പ്രഭാകരന്കീഴൂര്, ബാബുകാരിക്കോട്, പിറ്റി.സദന്, ആര്.മധു തുടങ്ങിയവര്‍ പങ്കെടുത്തു.
പാചകവാതവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു കേരളാകോണ്‍ഗ്രസ് മുളക്കുളം മണ്ഡലം കമ്മറ്റി പ്രതിഷേധയോഗം ചേര്‍ന്നു. മണ്ഡലം പ്രസിഡന്റ് ജിജോജോര്‍ജ് മാവളത്തുകുഴിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ സെക്രട്ടറി ബൈജു ചെത്തു കുന്നേല്‍, സുനില്‍തോമസ് കളപ്പുരയില്‍ ഷിബു കൊല്ലപ്പിള്ളിയില്‍,ശശി പള്ളിത്താഴം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: