കോട്ടയം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എന്‍എസ്എസിന്റെ പിന്തുണ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വാഗ്ദാനം ചെയ്തു. പെരുന്നയില്‍ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് തന്റേയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെയും പിന്തുണ കര്‍ദ്ദിനാള്‍ വാഗ്ദാനം ചെയ്തത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ അഭിവാദനങ്ങള്‍ അറിയിക്കാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സമുദായ സംഘടനകളെ അവഗണിച്ചാലുണ്ടാകുന്ന തലവേദന സര്‍ക്കാരിന് മനസ്സിലായി കാണും. നന്നായി ഭരിച്ചാല്‍ ഇനിയും തുടര്‍ന്നു ഭരിക്കാന്‍ കഴിയും. അപകടം വരുത്തിയാല്‍ മറ്റുള്ളവര്‍ അവിടെ കയറി ഭരിക്കുമെന്ന മുന്നറിയിപ്പും കര്‍ദ്ദിനാള്‍ നല്കി. എന്തായാലും എന്‍എസ്എസും ക്രൈസ്തവ സഭയും ഒന്നിച്ചു നില്‍ക്കുമെന്നും ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.
എന്‍എസ്എസും ജനറല്‍ സെക്രട്ടറിയും സംവരണ സമുദായങ്ങള്‍ക്ക് എതിരല്ലെന്നും സംവരണ സംരക്ഷണം ആവശ്യമുള്ള സമുദായങ്ങള്‍ ഉണ്ട് എന്ന അഭിപ്രായം ഉള്ളവരാണെന്നും സംവരണത്തിനെതിരായി എന്‍എസ്എസിന് നീക്കങ്ങള്‍ ഇല്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: