തിരുവനന്തപുരം: സംസ്ഥാനത്തെ ഡി- അഡിക്ഷന് സെന്ററുകള്‍ക്ക് മൂന്നര കോടി രൂപയുടെ സഹായം നല്‍കുമെന്ന് മന്ത്രി കെ. ബാബു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവജാഗ്രതാ യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ ഡി-അഡിക്ഷന് സെന്ററുകള്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കും. ഇതിനായി ഒരു കമ്മറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സെന്ററുകള്‍ക്ക് മൂന്നരകോടിയുടെ സഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ കേരളത്തിലെ യുവത്വം ലഹരിയില്‍ മുങ്ങിപോകും. എക്സൈസ് വകുപ്പ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നുണ്ട്. ഈ മേഖലയില്‍ ഏത് സംഘടനകള്‍ വന്നാലും നിര്‍ലോഭം സഹായസഹകരണങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം നേരിടുന്ന വലിയ വിപത്താണ് മദ്യപാനം. ഇതിനെതിരെയുള്ള കുരിശ് യുദ്ധമായി മാറാന്‍ യുവജാഗ്രതാ യാത്രയ്ക്കാവും. സുഖത്തിലും ദുഖത്തിലും മലയാളികള്‍ക്ക് ഇന്ന് മദ്യത്തെ വേണം. ഇതിനെതിരെ സര്‍ക്കാരും എക്സൈസ് വകുപ്പും നിരന്തരം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കോളേജ് വിദ്യാര്‍ത്ഥികളെയും എന്‍എസ്എസ് വോളണ്ടിയേഴ്സിനെയും കുടുംബശ്രീ, സുറ്റഡന്റ് പോലീസ് എന്നിവരെയും യോജിപ്പിച്ച് കൂടുതല്‍ ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ ലഹരിക്കെതിരെ ഭരതന്നൂര്‍ ഷമീര്‍ സംവിധാനം ചെയ്ത ബോധവത്കരണ സിനിമ ‘മിസ്ഫിറ്റിന്റെ’ സിഡി പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി.എസ്. പ്രശാന്ത്, യുവജനകാര്യവകുപ്പ് സെക്രട്ടറി സുബ്രദോബിശ്വാസ്, ഡിപിഐ ബിജു പ്രഭാകര്‍, മിസ്ഫിറ്റ് സിനിമയുടെയും നാടകത്തിന്റെയും സംഴിധായകന്‍ ഭരതന്നൂര്‍ ഷമീര്‍, സംഗീത സംവിധായകന് പണ്ഡിറ്റ് രമേശ് നാരായണന് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകനായ ഭരതന്നൂര്‍ ഷമീര്‍ സംവിധാനം ചെയ്ത കേരളത്തിന്റെ കരള്‍ കാക്കാന്‍ എന്ന നാടകം അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: