തിരുവനന്തപുരം : കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ മുഴുവന്‍ കച്ചവടവല്ക്കരിച്ചുകൊണ്ടും വര്ഗ്ഗീയവല്ക്കരിച്ചുകൊണ്ടും കേരളത്തിലെ 13 കോളേജുകള്‍ക്ക് സ്വയംഭരണപദവി നല്‍കിയതിനെതിരെ പ്രതിഷേധിച്ച് എബിവിപി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ കോലം കത്തിച്ചു.
ന്യൂനപക്ഷ പ്രീണനത്തിന്റെയും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും മറവില്‍ നടത്തുന്ന നാണംകെട്ട പ്രവര്‍ത്തനങ്ങള്‍ സര്ക്കാര്അവസാനിപ്പിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തഎബിവിപി സംസ്ഥാനസമിതി അംഗം എം.എം. രജുല്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നീക്കത്തിനെതിരെ മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സ്വയംഭരണം എന്ന ആശയം സര്‍ക്കാര്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് എബിവിപി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് എബിവിപി സംസ്ഥാന സമിതി അംഗം ദീപു പി.എന്‍, തിരുവനന്തപുരം മഹാനഗരം ജോയിന്റ് കണ്‍വീനര്‍ അഭിജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: