ആലുവ: ജീവന് രക്ഷാമരുന്നുകള്‍ക്ക് വന്‍വില ഈടാക്കുന്നവന്കിട ആശുപത്രികള്‍ക്കും മരുന്നുകമ്പനികള്‍ക്കും ഫാര്‍മസികള്‍ക്കും എതിരെ എറണാകുളം ഉപഭോക്തൃകോടതിയുടെ ചരിത്രപ്രധാനവിധി. ആലുവസ്വദേശി ബെന്നിജോസഫ് സമര്‍പ്പിച്ച സിസി 24/2009 പരാതിയിലാണ് വന്കിടമരുന്നു കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും ഫാര്‍മസിക്കുമെതിരെ കോടതിയുടെ കര്‍ശനനിലപാട് ജീവന് രക്ഷാമരുന്നിന് തോന്നിയ വിലഈടാക്കാന് ആശുപത്രിക്കും വിതരണക്കാര്‍ക്കും അവകാശമില്ല എന്നതാണ് ഈവിധിയിലെ സുപ്രധാന ഭാഗം ഈവിധിപ്രകാരം സപ്ലൈകോ, നീതിസ്റ്റോര്‍ തുടങ്ങിയ മരുന്നുഷോപ്പുകളില്‍ ജീവന് രക്ഷാമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് മരുന്നുനിര്മ്മാതാക്കളോടും മരുന്നു വിതരണ കമ്പനികളോടും കോടതി ആവശ്യപ്പെട്ടു. ജീവന് രക്ഷാമരുന്നുകളില്‍ കൃത്രിമക്ഷാമമുണ്ടാക്കി വിലവര്ദ്ധിപ്പിക്കുന്നരീതിയും നിലനില്‍ക്കുന്ന സാഹചര്യവും കോടതി നിരീക്ഷിച്ചു. ജീവന് രക്ഷാമരുന്നിന്റെ വിലയില്‍ കൃത്രിമം കാട്ടിപാവപ്പെട്ടരോഗികളില് അമിതഭാരം കയറ്റി വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി. ഇതുകൂടാതെ കോടതിചെലവിലേക്കായി പരാതിക്കാരനായ ബെന്നിജോസഫിന് 5,000 രൂപ നല്‍കാനും എതിര്കക്ഷികളായനാറ്റ് കോഫാര്മ്മ, ശാന്തബയോടെക്നിക്സ്, മരിയഫാര്മ്മ എന്നിവരോട് കോടതി ഉത്തരവിട്ടു. ബന്ധുവായ റോസവര്ഗ്ഗീസ് കാന്‍സര്‍ബാധിതയായി എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നപ്പോഴാണ് ജീവന് രക്ഷാമരുന്നിലെ പകല്കൊള്ളയെക്കുറിച്ച് ബെന്നിജോസഫിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചത്. എറണാകുളം ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം പ്രസിഡന്റ് ഏ.രാജേഷ്, മെമ്പര്‍മാരായ ഷീന്ജോസ്, വി.കെ.ബീനാകുമാരി എന്നിവരാണ് വിധി പ്രസ്താവിച്ചത്. ഹൈക്കോടതി അഭിഭാഷകന് അഡ്വ.മനുവില്‍സന്‍ മുഖേനയാണ് ബെന്നിജോസഫ് കോടതിയില്‍ പരാതിനല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: