തിരുവനന്തപുരം: തലസ്ഥാനത്തും കൊല്ലത്തും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുന്നു. മലേറിയയും, മന്തും, ത്വക്ക് രോഗങ്ങളുമാണ് പ്രധാവനമായും ഇവരില്‍ പടരുന്നത്. വിവിധ ലേബര്‍ ക്യാംപുകളിലായി കഴിയുന്നവരുടെ കൃത്യം എണ്ണമോ മറ്റു വിരങ്ങളോ അധികൃതരുടെ കൈവശമില്ലാത്തതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുന്നില്ല. കഴിഞ്ഞ ദിവസം കൊട്ടാരക്കര മെയിലം പഞ്ചായത്തില്‍ സംഘടിപ്പിച്ച ആരോഗ്യ പരിശോധനാ ക്യാംപില്‍ എത്തിയ ഇതരസംസ്ഥാന തൊഴിലാളികളില്‍ മലേറിയ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതരം സംസ്ഥാന തൊഴിലാളികള്‍ക്കിടിയില്‍ പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
മെയിലം പഞ്ചായത്തും താമരക്കുടി എസ്വിവി വൊക്കേഷണല്‍ സ്കൂളിലെ എന്‍എസ്എസ് യൂണിറ്റും പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരും സംയുക്തമായാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. 130ലേറെ തൊഴിലാളികള്‍ ക്യാമ്പിലെത്തിയിരുന്നു. മിക്കവരിലും മലേറിയ- മന്ത് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബംഗാള്‍, ഒറീസ, ആസാം, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് അധികവും.
കഴിഞ്ഞ മഴക്കാലത്തു തലസ്ഥാനത്തെ വിവിധ ലേബര്‍ ക്യാംപുകളില്‍ മാരക രോഗങ്ങളും പകര്‍ച്ചവ്യാധിയും പടര്‍ന്നു പിടിച്ചിരുന്നു. വൃത്തിഹീനമായ അന്തരക്ഷത്തില്‍ നൂറുകണക്കിനു തൊഴിലാളികളാണ് ഇത്തരം ക്യാംപുകളില്‍ തിങ്ങിപ്പാര്‍ക്കുന്നത്. മിക്ക ക്യാംപുകളിലും വൃത്തിഹീനമായ സാഹചര്യത്തിലാണു ഭക്ഷണംപാചകം ചെയ്യുന്നതുപോലും. പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പോലും മിക്ക ക്യാംപുകളിലും ഇല്ല. തുറസായ സ്ഥലങ്ങളിലാണു മല മൂത്ര വിസര്‍ജ്ജനം. ഇത്തരം സാഹചര്യമാണു പകര്‍ച്ചവ്യാധികള്‍ പടരുന്നതിനു കാരണമാകുന്നത്.
പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആരോഗ്യവകുപ്പും ജില്ലാ ആരോഗ്യ വിഭാഗവും നടത്തുന്ന പ്രവര്‍ത്തനങ്ങളൊന്നും ഇത്തരം ക്യാംപുകളില്‍ എത്തുന്നില്ല എന്നതാണ് സത്യം. അന്യസംസ്ഥാന തൊഴിലാളി ക്യാംപുകളില്‍ നഗരസഭയോക്കോ ആരോഗ്യവിഭാഗത്തിനോ ഫലപ്രദമായി ഇടപെടണമെങ്കില്‍ ക്യാംപിലുള്ള തൊഴിലാളികളുടെ എണ്ണമെങ്കിലും കൃത്യമായി അറിയണം. സംസ്ഥാനത്തെ അന്യരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. തൊഴിലാളികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുക, നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കു പ്രത്യേക ഫണ്ട് ലഭ്യമാക്കുക, തൊഴിലിടങ്ങളിലെ ചൂഷണം തടയുക, സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു പദ്ധതി ആരംഭിച്ചത്. നിരവധി ക്ഷേമപരിപാടികള്‍ സര്‍ക്കാര്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തൊഴിലാളികളുടെ കൃത്യമായ കണക്ക് ലഭിക്കാത്തതാണ് പദ്ധതി നടത്തിപ്പിന് തടസ്സമാകുന്നത്. പത്തുകോടിരൂപ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. എന്നാല്‍ തൊഴിലാളികളുടെ കണക്കെടുപ്പ് ഇതുവരെ എവിടെയുമെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: